Sunday, October 7, 2012

ഗ്യാലക്സി ടാബ്

അനിതെടെ അച്ഛനും എന്‍റെ വീട്ടിലെ പട്ടിക്കും രാത്രി ഉറക്കമില്ലാ...........അങ്ങേരു ബീഡി വലിച്ച് ചുമച്ചുകൊണ്ടിരിക്കും............പട്ടി ചുമ്മാ അതുകേട്ട് കുരയ്ക്കും

അല്ലങ്കിലും അറുപതു കഴിഞ്ഞ അച്ഛന്മാര്‍ക്ക് വീട്ടില്‍ പട്ടിയുടെ സ്ഥാനമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്

അനിതയുടെ കയ്യിലുള്ള ഗാലക്സി ടാബ്; അവള്‍ ജോലി ചെയ്യുന്ന കുറി കമ്പനിയുടെ ഉടമ രൂപേഷ്‌കുമാര്‍ വെറുതെ വാങ്ങി കൊടുത്തതാണത്രേ; 'മിടുക്കി'യായി ജോലി ചെയ്തതിനുള്ള സമ്മാനം !


രണ്ടു രൂപയുടെ അരിക്ക് ഞങ്ങളെല്ലാവരും റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുമ്പോള്‍; അവള്‍ വലിയ ഗമയില്‍ ഗാലക്സിയില്‍ ഫേസ്ബുക്ക് തുറന്ന് ഞങ്ങളെ കാണിക്കും

അരിവാങ്ങി മടങ്ങും വഴി അനിതയുടെ അനുജത്തി അഞ്ജു എന്നോട് പറഞ്ഞു:

"ഡിഗ്രി കഴിഞ്ഞാല്‍ അനിത ചേച്ചിയുടെ കമ്പനിയില്‍ ജോലി പറഞ്ഞു വെച്ചിട്ടുണ്ട്; എന്നിട്ടു വേണം അവളെ  പോലെ എനിക്കും ഒരു ഗാലക്സി വാങ്ങാന്‍!"
"
"ഉം"

ഞാന്‍ വെറുതെ മൂളി............. 

No comments:

Post a Comment